ദിനചര്യ ദുആകൾ
8 ദുആകൾ
എല്ലാ ദുആകളും
- ഉറങ്ങുമ്പോഴുള്ള ദുആഅല്ലാഹുവേ, നിന്റെ നാമത്തിൽ ഞാൻ മരിക്കുന്നു (ഉറങ്ങുന്നു), ജീവിക്കുന്നു (ഉണരുന്നു).بِاسْمِكَ اللَّهُمَّ أَمُوتُ وَأَحْيَا
- ഉണരുമ്പോഴുള്ള ദുആഞങ്ങളെ മരിപ്പിച്ച (ഉറക്കിയ) ശേഷം ജീവിപ്പിച്ച അല്ലാഹുവിന് സർവ്വ സ്തുതിയും; അവനിലേക്കാണ് പുനരുത്ഥാനം.الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ
- ഭക്ഷണം കഴിക്കുന്നതിന് മുമ്പുള്ള ദുആഅല്ലാഹുവിന്റെ നാമത്തിൽ. (തുടക്കത്തിൽ മറന്നാൽ:) അതിന്റെ ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിന്റെ നാമത്തിൽ.بِسْمِ اللَّهِ
- ഭക്ഷണം കഴിച്ച ശേഷമുള്ള ദുആഎന്റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്കിത് ഭക്ഷിപ്പിക്കുകയും ആഹാരമായി നൽകുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും.الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلَا قُوَّةٍ
- വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴുള്ള ദുആഅല്ലാഹുവിന്റെ നാമത്തിൽ, ഞാൻ അല്ലാഹുവിൽ ഭരമേൽപ്പിച്ചു; അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല.بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
- ടോയ്ലറ്റിൽ കയറുമ്പോഴുള്ള ദുആഅല്ലാഹുവേ, ആൺ-പെൺ പിശാചുക്കളിൽ നിന്ന് (എല്ലാ മാലിന്യങ്ങളിൽ നിന്നും) ഞാൻ നിന്നോട് ശരണം തേടുന്നു.اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
- ടോയ്ലറ്റിൽ നിന്ന് ഇറങ്ങുമ്പോഴുള്ള ദുആ(അല്ലാഹുവേ,) നിന്നോട് ഞാൻ പാപമോചനം തേടുന്നു.غُفْرَانَكَ
- തുമ്മുമ്പോഴുള്ള ദുആയും മറുപടിയുംഅല്ലാഹുവിന് സർവ്വ സ്തുതിയും. (മറുപടി:) അല്ലാഹു നിന്നോട് കരുണ കാണിക്കട്ടെ. (പിന്നെ:) അല്ലാഹു നിങ്ങളെ സന്മാർഗ്ഗത്തിലാക്കുകയും നിങ്ങളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ.الْحَمْدُ لِلَّهِ